Questions from പൊതുവിജ്ഞാനം (special)

751. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?

യാവൊഗാൻ 23

752. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

753. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

754. ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്ന അവയവം?

കരൾ

755. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്ന മലയാള കവി?

വള്ളത്തോള്‍ നാരായണ മേനോന്‍.

756. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” സ്ഥിതി ചെയ്യുന്നത് ?

ചൊവ്വാ ഗ്രഹത്തിൽ

757. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

758. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

759. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

760. കാർണലൈറ്റ് എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

Visitor-3252

Register / Login