Questions from പൊതുവിജ്ഞാനം (special)

741. 2012 ൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പാർക്ക് സ്ഥാപിതമായ വില്ലേജ്?

ചരങ്ക (ഗുജറാത്ത്)

742. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

743. അരിമ്പാറയ്ക്ക് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

744. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

745. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

746. മൗലിക കടമകൾ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്?

റഷ്യൻ ഭരണഘടന

747. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണം?

ഫംഗസ്

748. ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?

വാതം; പിത്തം; കഫം

749. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

750. ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയിൽ ആഗോളതലത്തിൽ ഏറ്റവും ആദരണീയനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

നെൽസൺ മണ്ടേല

Visitor-3188

Register / Login