Questions from പൊതുവിജ്ഞാനം (special)

71. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

72. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത്?

കെ. കേളപ്പന്‍

73. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

74. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

75. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം?

സൈപ്രസ്

76. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?

വാസുദേവൻ

77. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മാതളം

78. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

ഉജ്ജയിനി

79. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ?

ചാനൽ ടണൽ

80. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

പാലക്കാട്

Visitor-3099

Register / Login