Questions from പൊതുവിജ്ഞാനം (special)

81. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

82. ടെലസ്കോപ്പുകളിൽ ഉപയോഗിക്കുന്നത് എന്തു തരം മിറർ ആണ്?

കോൺകേവ് മിറർ

83. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

84. പൾസറുകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍ ?

ജോസെലിൻ ബേൽ ബേർണൽ (1967)

85. ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിക്കുന്നതിന് കാരണമായ ആക്റ്റ്?

1784 ലെ പീറ്റ്സ് ഇന്ത്യാ ആക്ട്

86. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

87. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

88. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

89. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

90. എട്ടാമത്തെ വൻകര എന്നറിയപ്പെടുന്ന രാജ്യം?

മഡഗാസ്കർ

Visitor-3753

Register / Login