Questions from പൊതുവിജ്ഞാനം

1001. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

1002. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി?

സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ്

1003. നേത്ര ലെൻസിന്‍റെ വക്രത മൂലം വസ്തുവിന്‍റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?

വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം )

1004. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

1005. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

1006. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

1007. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി?

വോൾഗ

1008. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

ഗ്ലാസ്

1009. ജീവകം BI യുടെ രാസനാമം?

തയാമിൻ

1010. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം?

1949

Visitor-3043

Register / Login