10171. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?
4 ° C
10172. കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?
സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ
10173. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?
കാനിംഗ് പ്രഭു
10174. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?
ശുക്രൻ (Venus)
10175. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?
ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)
10176. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?
നെടുംചേരലാതൻ
10177. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
10178. ‘പെരുന്തച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?
എം.ടി വാസുദേവൻ നായർ
10179. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
ഡോപ്ലർ ഇഫക്ട് (Doppler Effect)
10180. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്