Questions from പൊതുവിജ്ഞാനം

1181. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

1182. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

1183. കോൺകോശങ്ങളിലെ വർണ്ണ വസ്തു?

അയഡോപ്സിൻ

1184. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്?

മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്)

1185. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

1186. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

1187. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

1188. ആയ് രാജവംശം സ്ഥാപിച്ചത്?

ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)

1189. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

1190. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?

1/16 സെക്കന്റ്

Visitor-3770

Register / Login