Questions from പൊതുവിജ്ഞാനം

1231. നാദിർഷായുടെ സേനയും മുഗൾ സൈന്യവുമായി 1739-ൽ നടന്ന യുദ്ധമേത്?

കർണാൽ യുദ്ധം

1232. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?

തോമസ് ഹാർവെ ബാബർ

1233. സ്വപ്നവാസവദത്തം രചിച്ചത്?

ഭാസൻ

1234. ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത്?

1994 ആഗസ്ത് 15

1235. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്?

ജോർജ്ജ് അഞ്ചാമൻ

1236. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

ബേരിയം

1237. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ?

നീലചന്ദ്രൻ (Blue moon )

1238. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?

മഹാരാഷ്ട്ര

1239. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം?

1941 ( ഓപ്പറേഷൻ ബാർബോസ)

1240. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

Visitor-3418

Register / Login