Questions from പൊതുവിജ്ഞാനം

1241. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി?

ബ്രഹ്മപുത്ര.

1242. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

1243. അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്?

എയർഫോഴ്സ് വൺ

1244. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

1245. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

ജോഹന്നാസ് കെപ്ലർ

1246. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?

അല്‍നിക്കോ

1247. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

അനുരണനം (Reverberation)

1248. അമേരിക്കൻ കോൺഗ്രസ് സമ്മേളിക്കുന്നതെവിടെയാണ്?

വാഷിങ്ടൺ ഡി.സി.യിലെ സ്റ്റേറ്റ് കാപ്പിറ്റോളിൽ

1249. കേരളത്തിലെ ഏക കന്റോൺമെന്റ്?

കണ്ണൂർ

1250. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?

കടുവാ

Visitor-3424

Register / Login