Questions from പൊതുവിജ്ഞാനം

15091. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഹർമിന്ദർസിങ് ദുവ

15092. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ?

ആലപ്പുഴ

15093. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എന്റർസ്

15094. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?

സൊൻഡ (Zonda)

15095. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

15096. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?

ആന

15097. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

15098. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം?

കാൽസ്യം കാർബണേറ്റ്

15099. അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫിഷൻ.

15100. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

ആഗ്നേയഗ്രന്ധി

Visitor-3792

Register / Login