Questions from പൊതുവിജ്ഞാനം

15531. 'ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ' എന്ന നോവൽ എഴുതിയത് ആര്?

സി.വി. ബാലകൃഷ്ണൻ

15532. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?

രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്

15533. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

15534. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

എ.ആർ. രാജരാജവർമ

15535. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

15536. ചന്ദ്രന്റെ വ്യാസം ( Diameter) ?

3475 കി.മീ

15537. കുടുംബശ്രീയുടെ മുദ്രാവാക്യം?

‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’

15538. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?

സി.വി. രാമൻ പിള്ള

15539. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

15540. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

Visitor-3156

Register / Login