Questions from പൊതുവിജ്ഞാനം

15521. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?

എഥിലിന്‍

15522. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

15523. സുഗന്ധഭവന്‍റെ ആസ്ഥാനം?

പാലാരിവട്ടം

15524. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?

ഫുക്കുവോക്ക.

15525. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

15526. പെറുവിന്‍റെ തലസ്ഥാനം?

ലിമ

15527. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

കരൾ

15528. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

കളിത്തോഴി

15529. റബ്ബർ ബോർഡിന്‍റെ ആസ്ഥാനം?

കോട്ടയം

15530. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഇക്വഡോർ

Visitor-3398

Register / Login