Questions from പൊതുവിജ്ഞാനം

15551. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

15552. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

15553. 'Death Star ' എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ?

മീമാസ്

15554. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?

ലവണാംശം

15555. മാമാങ്കം നടന്നിരുന്ന സ്ഥലം?

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)

15556. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം

15557. അവസാനത്തെ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

Visitor-3958

Register / Login