Questions from പൊതുവിജ്ഞാനം

1621. കാനഡയിലെ ഏറ്റവും നീളം കൂടിയ നദി?

മക്കെൻസി

1622. കോളറാ വാക്സിൻ കണ്ടുപിടിച്ചത്?

വാൾ ഡിമർ ഹാഫ്മാൻ

1623. ദഹിക്കാത്ത ധാന്യകം?

സെല്ലുലോസ്

1624. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

1625. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

1626. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കടൽ മത്സ്യകൃഷി

1627. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്?

കൽഹണൻ

1628. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?

സെല്ലുലോസ്

1629. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?

ബോംബെ

1630. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?

ശാരദാമഠം (ദ്വാരക)

Visitor-3850

Register / Login