Questions from പൊതുവിജ്ഞാനം

271. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌?

ആനി ബസന്‍റ്

272. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വെട്ടത്തു നാട്

273. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

274. മൗറീഷ്യസിന്‍റെ ദേശീയപക്ഷി?

ഡോഡോ

275. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?

ജംഷഡ്ജി ടാറ്റ

276. മൈക്രാബയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

277. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?

മുത്തശ്ശി

278. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

279. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

280. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

Visitor-3591

Register / Login