Questions from പൊതുവിജ്ഞാനം

261. ഹിജ്റാ വർഷം ആരംഭിക്കുന്നത്?

എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം)

262. അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം?

സിക്കിൾസെൽ അനീമിയ

263. തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?

വിഴിഞ്ഞം

264. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

265. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

പെരിയാർ (ഇടുക്കി)

266. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

267. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

268. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?

പുതുച്ചേരി

269. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

270. ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം?

Refraction ( അപവർത്തനം)

Visitor-3260

Register / Login