Questions from പൊതുവിജ്ഞാനം

271. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

272. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ?

മെക്സിക്കോ ഉൾക്കടൽ

273. ശ്രീനാരായണഗുരു ജനിച്ചത്?

1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

274. മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?

മൂന്നാര്‍

275. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

276. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

277. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?

1950 മാർച്ച് 15

278. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

279. ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്ത്താവ്?

കോവിലൻ

280. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി (വയനാട്)

Visitor-3824

Register / Login