Questions from പൊതുവിജ്ഞാനം

251. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

252. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?

മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)

253. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

254. ഏറ്റവും കട്ടി കൂടിയതൊലിയുള്ള കരയിലെ സസ്തനം?

കാണ്ടാമൃഗം

255. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥാപിച്ചത്?

ഡോ.പി.എസ് വാര്യര്‍ (1902)

256. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ?

ലൗഡ്‌ സ്പീക്കര്‍

257. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം)

258. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1934

259. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

ബാൽഫോർ പ്രഖ്യാപനം - 1926

260. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

Visitor-3112

Register / Login