Questions from പൊതുവിജ്ഞാനം

241. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോ. ജോൺ മത്തായി

242. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?

ഹൈക്കമ്മീഷണർ

243. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

244. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

245. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

246. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്?

ഇൻഫോപാർക്ക്

247. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?

1980- 88

248. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?

ബുഡോ

249. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?

വിയറ്റ്നാം

250. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)

Visitor-3329

Register / Login