Questions from പൊതുവിജ്ഞാനം

281. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സിലാണ് "എന്നു പ്രഖ്യാപിക്കുന്ന വേദമേത്?

അഥർവവേദം

282. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

283. അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?

ജർമ്മനി

284. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചത്?

1886

285. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?

അക്ബർ

286. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?

മിഠായി തെരുവ് (കോഴിക്കോട്)

287. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?

അമേരിക്കൻ പ്രസിഡന്‍റ്

288. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

289. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

290. ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

സുവര്‍ണ്ണരേഖ

Visitor-3078

Register / Login