Questions from പൊതുവിജ്ഞാനം

301. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു?

ശിവ നാരായണ്‍ അഗ്നിഹോത്രി

302. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

മൗലിക അവകാശങ്ങൾ

303. ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത് ?

കോറമാൻഡൽ തീരം

304. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

305. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

306. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?

ദളവ / ദിവാൻ

307. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

വി.കെ വേലായുധൻ

308. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാഖ്

309. ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്?

ബോഡിനായ്ക്കര്‍ ചുരം

310. നെപ് ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ട്രൈറ്റൺ (Triton)

Visitor-3616

Register / Login