Questions from പൊതുവിജ്ഞാനം

321. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ (ജർമ്മനി )

322. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ?

മരിയ

323. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

324. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

325. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

326. വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന കനാൽ?

പനാമ കനാൽ

327. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി?

മഞ്ചേശ്വരം പുഴ

328. ലോകത്തിലെ ഏറ്റവും വലിയ ഫലം?

ചക്ക

329. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

330. ജൈവവൈവിധ്യ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2010

Visitor-3832

Register / Login