Questions from പൊതുവിജ്ഞാനം

331. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)

332. മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്?

കയർ

333. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

334. പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

335. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?

ഗോതമ്പ്

336. യു.എൻ. ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 24ന്

337. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

338. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

ഇന്ദിര ഗാന്ധി

339. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?

എയ്റോ മീറ്റർ

340. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

Visitor-3285

Register / Login