Questions from പൊതുവിജ്ഞാനം

3321. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്?

ഇർവിൻ പ്രഭു

3322. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

3323. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എരുമ?

സംരൂപ

3324. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

ഐസോബാറുകൾ

3325. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2010 -2020

3326. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

3327. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

3328. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

3329. ലക്ഷ്യദ്വീപിന്‍റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?

കേരള ഹൈക്കോടതി

3330. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

Visitor-3090

Register / Login