Questions from പൊതുവിജ്ഞാനം

3341. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

ക്യുട്ടിക്കിൾ

3342. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം?

വടക്കുംനാഥക്ഷേത്രം

3343. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?

7

3344. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്?

ടായ് സങ് (തൈ ചുവാങ്)

3345. ഭൗമോപരിതലത്തിൽ ഏറ്റവും അധികമുള്ള മൂലകം?

ഓക്സിജൻ

3346. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

3347. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

3348. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

3349. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

3350. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

1985

Visitor-3625

Register / Login