Questions from പൊതുവിജ്ഞാനം

331. കാറ്റ് നടത്തുന്ന നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുനകൾ അറിയപ്പെടുന്ന പേര് ?

ബർക്കൻസ്

332. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

333. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

334. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?

ഫ്രാൻസ്.

335. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

336. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

ബ്രോൺസ് [ ഓട് ]

337. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

338. ബേർഡ്സ് ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

സലിം അലി

339. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു?

ട്രിപ്പനസോമ

340. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്?

വെല്ലിങ്ടൺ ദ്വീപ്

Visitor-3399

Register / Login