Questions from പൊതുവിജ്ഞാനം

6401. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്?

രാജ കേശവദാസ്

6402. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?

ശിരുവാണി

6403. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

6404. *ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്?

ബൂഡോ

6405. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

6406. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

6407. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഖമരീന്ദ്ര പാലസ്

6408. ചെമ്മീനിന്‍റെ ശ്വസനാവയവം?

ഗിൽസ്

6409. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം?

തലശ്ശേരി

6410. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

1805 ഫെബ്രുവരി 10

Visitor-3015

Register / Login