Questions from പൊതുവിജ്ഞാനം

681. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

682. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

683. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം?

പ്രിട്ടോറിയ

684. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

685. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?

ജൈനമതം

686. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ

687. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

റെഡ് ക്രിസ്റ്റൽ

688. ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

689. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

അയ്യങ്കാളി

690. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

Visitor-3861

Register / Login