Questions from പൊതുവിജ്ഞാനം

7001. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

7002. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

7003. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഇൻഡക്ടർ

7004. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

7005. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?

മേരി പുന്നൻ ലൂക്കോസ്

7006. സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

7007. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

7008. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

7009. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

7010. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3686

Register / Login