Questions from പൊതുവിജ്ഞാനം

751. ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്?

ഏകദേശം 250 കി.മീ സെക്കന്‍റ്

752. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?

ജലം (Water)

753. കുടുംബശ്രീയുടെ മുദ്രാവാക്യം?

‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’

754. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

755. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

756. സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?

രാമവർമ്മ

757. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്?

പരമവീരചക്ര

758. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

759. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

760. യഹൂദരുടെ പിതാവ്?

അബ്രാഹം

Visitor-3961

Register / Login