Questions from പൊതുവിജ്ഞാനം

771. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?

ഇസ്താംബുൾ - (തുർക്കിയിൽ )

772. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

773. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

774. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

775. സയാംമിന്‍റെ പുതിയപേര്?

തായ് ലാന്‍റ്

776. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

777. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

ഇരുമ്പ്

778. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

779. ‘മൂലധനം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

780. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

Visitor-3553

Register / Login