Questions from പൊതുവിജ്ഞാനം

761. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

ടാക്കോ മീറ്റര്‍

762. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഹെറോഡോട്ടസ്

763. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

ജി.എസ് ഉണ്ണികൃഷ്ണൻ

764. പൗർണ്ണമി (വെളുത്ത വാവ്); അമാവാസി (കറുത്തവാവ്) ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?

വാവുവേലി (Spring Tide)

765. ജിബൂട്ടിയുടെ തലസ്ഥാനം?

ജിബൂട്ടി

766. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

767. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

768. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

769. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

1973

770. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

Visitor-3211

Register / Login