1. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വൽക്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ?
മെക്കാളെയുടെ മിനിറ്റ്സ് ( 1835)
2. കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?
കേരള സർവ്വകലാശാല - 2015
3. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?
1921
4. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതി?
ഗ്ലോബൽ ഇനിഷിയേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്ക്സ് (GLAN).
5. മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
മറിയ മോണ്ടിസോറി - ഇറ്റലി
6. ലീപ് കേരള മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?
അതുല്യം
7. ദേശിയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ?
സാം പിത്രോഡ
8. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?
യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ
9. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?
1983
10. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?
1986