Questions from കേരളം - ഭൂമിശാസ്ത്രം

11. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?

കല്ലടയാർ

12. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?

ഉപ്പള കായൽ

13. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)

14. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

15. കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?

കണ്ണൂർ

16. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

17. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

വയനാട് പീഠഭൂമി

18. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

19. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

20. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

Visitor-3935

Register / Login