21. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?
കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )
22. ആറൻമുള വള്ളംകളി നടക്കുന്ന നദീ?
പമ്പാനദി
23. KSEB സ്ഥാപിതമായത്?
1957 മാർച്ച് 31
24. മാമാങ്കം നടത്തിയിരുന്ന നദീതീരം?
ഭാരതപ്പുഴ
25. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
26. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കുമരകം പക്ഷിസങ്കേതം (കോട്ടയം)
27. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
28. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി
29. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2006
30. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്