Questions from കേരളം - ഭൂമിശാസ്ത്രം

41. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

42. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

43. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

44. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?

അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്

45. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

46. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

47. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?

ബാലപ്പൂണിക്കുന്നുകൾ

48. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

49. ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

50. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)

Visitor-3870

Register / Login