Questions from കേരളം - ഭൂമിശാസ്ത്രം

1. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

2. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

3. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?

ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി

4. കബനി നദിയുടെ ഉത്ഭവസ്ഥാനം?

തൊണ്ടാർമുടി (വയനാട്)

5. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

പന്നിയാർ - ഇടുക്കി

6. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

തൃശൂർ

7. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?

തെൻമല- 2008 ഫെബ്രുവരി 28

8. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

9. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

10. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)

Visitor-3725

Register / Login