Questions from കേരളം - ഭൂമിശാസ്ത്രം

51. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

52. പരവൂർ കായലിൽ പതിക്കുന്ന നദി?

ഇത്തിക്കരപ്പുഴ

53. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

54. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?

2012

55. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?

ഉപ്പള കായൽ

56. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

57. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?

മക്കാക സിലനസ്

58. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

മുല്ലപ്പെരിയാർ -1895 - ഇടുക്കി

59. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

60. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

Visitor-3496

Register / Login