71. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
മംഗള വനം പക്ഷിസങ്കേതം
72. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2006
73. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
74. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?
പമ്പ - 176 കി.മി.
75. പാമ്പാർ പതിക്കുന്നത്?
കാവേരി നദി
76. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ - 1940 lസ്ഥിതി ചെയ്യുന്നത് : മുതിരപ്പുഴ
77. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?
അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്
78. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്)
79. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
നീലക്കുറിഞ്ഞി
80. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
മുല്ലപ്പെരിയാർ -1895 - ഇടുക്കി