Questions from കേരളം - ഭൂമിശാസ്ത്രം

91. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

92. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?

പൊന്നാനി തുറമുഖം

93. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?

ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി

94. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?

പമ്പ

95. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

96. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

97. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

98. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?

പെരിയാർ

99. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

100. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

Visitor-3854

Register / Login