Questions from കേരളം - ഭൂമിശാസ്ത്രം

111. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി

112. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

113. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

114. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

115. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

116. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?

പാമ്പാർ

117. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

ഭാരതപ്പുഴ

118. കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

119. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

കക്കയം

120. ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ -16 കി.മീ

Visitor-3923

Register / Login