1. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
2. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?
കുന്തിപ്പുഴ
3. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്റെ ഭാഗം)
4. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?
കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
5. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
താമരശ്ശേരി ചുരം
6. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം
7. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
8. കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?
തെൻമല
10. ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
പമ്പാനദി