131. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?
ബാണാസുര സാഗർ അണക്കെട്ട്
132. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?
പമ്പ
133. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
പാത്രക്കടവ് ജലവൈദ്യുത പദ്ധതി
134. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
കെ.കസ്തൂരി രംഗൻ പാനൽ
135. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
136. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കുമരകം പക്ഷിസങ്കേതം (കോട്ടയം)
137. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
138. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?
ചുണ്ടേൽ -വയനാട്
139. ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?
ചാലിയാർ പുഴ
140. കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം