151. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
പാൽച്ചുരം
152. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?
മഞ്ചേശ്വരം പുഴ
153. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4
154. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
155. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
മീനച്ചിലാർ
156. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?
മാധവ് ഗാഡ്ഗിൽ കമ്മിറ്റി
157. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
മുല്ലപ്പെരിയാർ -1895 - ഇടുക്കി
158. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?
കബനി
159. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?
ആലുവ
160. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?
പമ്പാനദി