161. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി
162. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
163. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?
കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )
164. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്?
ശാന്തസമുദ്രത്തിൽ
165. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
പമ്പാനദി
166. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
കുട്ടനാട്
167. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്
168. ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം?
ബോഡി നായ്ക്കന്നൂർ ചുരം
169. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
ചാലക്കുടിപ്പുഴ
170. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?
ശോകനാശിനിപ്പുഴ