181. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
182. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട് (തമിഴ്നാട് & കർണ്ണാടകം )
183. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം?
ശിരിരനിദ്ര (ഹൈബർനേഷൻ)
184. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
മംഗള വനം പക്ഷിസങ്കേതം
185. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷകനദി?
മുതിരപ്പുഴ
186. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
മരക്കുന്നം ദീപ് ( നെയ്യാർഡാം )
187. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്റ് വാലി
188. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
പെരിയഘാട്ട് ചുരം
189. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി
190. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
കാനഡ