201. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
പമ്പാനദി
202. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
മണ്ണാറക്കാട് - പാലക്കാട്
203. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട് (തമിഴ്നാട് & കർണ്ണാടകം )
204. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
205. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
206. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?
ചാലക്കുടിപ്പുഴ
207. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി -1972
208. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
209. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
താമരശ്ശേരി ചുരം
210. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?
പെരമ്പാടി ചുരം