Questions from കേരളം - ഭൂമിശാസ്ത്രം

191. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

192. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പാനദി

193. പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

194. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

195. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?

പമ്പ - 176 കി.മി.

196. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

197. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

198. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

199. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

200. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?

വയനാട്

Visitor-3894

Register / Login