1. ഗാനരചനയ്ക്കുള്ള ദേശീയ അവാര്ഡ് ആദ്യമായി നേടിയ മലയാളി?
വയലാര് രാമവര്മ്മ(അച്ഛനും ബാപ്പയും )
2. ആദ്യത്തെ DTS സിനിമ ?
കാലാപാനി
3. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?
ഫെലിക്സ് ജെ.എച്ച് ബെയിസ്
4. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി?
മമ്മൂട്ടി
5. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )
6. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
വിൻസെന്റ്
7. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
തച്ചോളി അമ്പു
8. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
9. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
10. ഓളവും തീരവും' സംവിധാനം ചെയ്തത്?
പി.എന്. മേനോന്