31. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
വയലാർ രാമവർമ്മ -1972 ൽ
32. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
33. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
ടി.വി.ചന്ദ്രൻ
34. ഷീലയുടെ യഥാർത്ഥ നാമം?
ക്ലാര
35. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ?
മൂന്നാമതൊരാള്‍
36. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്?
എസ് എൽ പുരം സദാനന്ദൻ
37. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
38. മഹാകവി കുമാരനാശാന്‍റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്‍റെ പേര്?
കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
39. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
40. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
ജ്ഞാനാംബിക